ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘത്തിൽ 7 മലയാളികൾ

2021-07-06 By Admin

ന്യൂഡല്‍ഹി: ടോക്കിയോ ഒളിംപിക്‌സിനുള്ള 26 അംഗ ഇന്ത്യന്‍ സംഘത്തെ അത്‌ലറ്റിക് ഫെഡറേഷന്‍ പ്രഖ്യാപിച്ചു. 7 മലയാളികളാണു ടീമിലുള്ളത്. കെ.ടി.ഇര്‍ഫാന്‍ (നടത്തം), എം.ശ്രീശങ്കര്‍ (ലോങ്ജംപ്), എം.പി.ജാബിര്‍ (400 മീ. ഹര്‍ഡില്‍സ്), അമോജ് ജേക്കബ്, വൈ.മുഹമ്മദ് അനസ്, നോഹ നിര്‍മല്‍ ടോം, അലക്‌സ് ആന്റണി (4-400 മീ. റിലേ, മിക്‌സ്ഡ് റിലേ) എന്നിവരാണു മലയാളികള്‍. വി.കെ.വിസ്മയ, ജിസ്‌ന മാത്യു എന്നിവര്‍ക്ക് 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേ ടീമില്‍ ഇടംപിടിക്കാനായില്ല. ട്രയല്‍സ് നടത്തി വി.രേവതി, വി.ശുഭ, ധനലക്ഷ്മി എന്നിവരെയാണു ടീമിലെടുത്തത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||