28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായി

2021-07-06 By Admin

മോസ്കോ: 28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യൻ വിമാനം കാണാതായെന്ന് റിപ്പോർട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജൻസികൾ റിപ്പോർട്ട് ചെയ്തു. കിഴക്കൻ റഷ്യയിൽ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎൻ-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. യാത്രാവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 

യാത്രക്കാരിൽ കുട്ടികളും ഉൾപ്പെടുന്നു. വിമാനം കടലിൽ പതിച്ചതാവാമെന്നാണ് ടാസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. പലാനയ്ക്ക് സമീപമുള്ള കൽക്കരി ഖനിയിൽ തകർന്നുവീണതാകാമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ആരംഭിച്ചു. യാത്രക്കാരെ രക്ഷിക്കുന്നതിന് കുറഞ്ഞത് രണ്ടു ഹെലികോപ്റ്ററിലായാണ് രക്ഷാസംഘം തെരച്ചിൽ നടത്തുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||