മുംബൈയിൽ 2000 കോടി രൂപയുടെ വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് 283 കിലോ

2021-07-06 By Admin

മുംബൈ: മുംബൈയില്‍ വന്‍ലഹരിമരുന്നു വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഏകദേശം 2000 കോടി വിലവരുന്ന 283 കിലോഗ്രാം ഹെറോയിനാണ് ഡി.ആര്‍.ഐ. പിടികൂടിയത്. ഇറാനില്‍നിന്ന് കടല്‍മാര്‍ഗം ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച ഹെറോയിനാണ് പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് പഞ്ചാബിലെ ടരന്‍ ടാന്‍ മേഖലയില്‍നിന്ന് പ്രഭ്ജിത് സിങ് എന്ന വിതരണക്കാരനെ അറസ്റ്റ് ചെയ്തതായും മറ്റു രണ്ടുപേരെ മധ്യപ്രദേശില്‍നിന്ന് പിടികൂടിയതായും അധികൃതര്‍ അറിയിച്ചു. 

നവിമുംബൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു തുറമുഖത്ത് എത്തിച്ച ശേഷം മുംബൈയില്‍നിന്ന് റോഡ്മാര്‍ഗം പഞ്ചാബിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. ടാല്‍ക്കം സ്റ്റോണുകളുമായി വന്ന രണ്ട് കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിന്‍ ഒളിപ്പിച്ചിരുന്നതെന്ന് ഡി.ആര്‍.ഐ. വൃത്തങ്ങള്‍ പറഞ്ഞു. ജൂണ്‍ 28-ന് ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് രണ്ട് ആഫ്രിക്കന്‍ പൗരന്മാരില്‍നിന്ന് കസ്റ്റംസ് 126 കോടിയുടെ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. ആറുമാസത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍നിന്ന് അറുന്നൂറ് കോടിയിലധികം രൂപയുടെ ഹെറോയിനാണ് കസ്റ്റംസ് പിടികൂടിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||