ഒരു മാസത്തിനിടെ 3 കോടി പോസ്റ്റുകൾ നീക്കം ചെയ്തതായി ഫേസ്ബുക്ക്

2021-07-03 By Admin

ന്യൂഡല്‍ഹി: കേന്ദ്രം കൊണ്ടു വന്ന പുതിയ ഐടി നിയമ പ്രകാരം ഒരു മാസത്തിനിടെ മൂന്ന് കോടി പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക്. മേയ് 15നും ജൂണ്‍ 15നും ഇടയില്‍ മൂന്ന് കോടി പോസ്റ്റുകള്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ഫേസ്ബുക് വ്യക്തമാക്കി. പുതിയ ഐ.ടി നിയമത്തിന്റെ ഭാഗമായി മാസംതോറും സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടിലാണ് നിയമാവലികള്‍ ലംഘിച്ച ഉള്ളടക്കങ്ങള്‍ നീക്കിയതായി ഫേസ്ബുക് വ്യക്തമാക്കിയത്. ആദ്യ റിപ്പോര്‍ട്ടാണ് ഫേസ്ബുക് സമര്‍പ്പിച്ചത്. നിയമാവലികളുടെ ലംഘനം കണ്ടതിനെ തുടര്‍ന്ന് പത്ത് വിഭാഗങ്ങളിലായാണ് പോസ്റ്റുകള്‍ നീക്കിയത്. 

ഫേസ്ബുക്ക് നടപടിയെടുത്തവയില്‍ 2.5 കോടിയും സ്പാം കണ്ടന്റുകളാണ്. വയലന്‍സ് കണ്ടന്റ് 25 ലക്ഷം, അശ്ലീല ദൃശ്യങ്ങള്‍ 18 ലക്ഷം, വിദ്വേഷ പ്രസംഗം 3.11 ലക്ഷം എന്നിങ്ങനെയാണ് പോസ്റ്റുകള്‍ നീക്കിയത്. ഫേസ്ബുക് അടുത്ത റിപ്പോര്‍ട്ട് ജൂലൈ 15ന് സമര്‍പ്പിക്കും. ഫേസ്ബുക് സഹോദര സ്ഥാപനമായ വാട്‌സാപ്പിന്റെ റിപ്പോര്‍ട്ടും ഇതിനൊപ്പമുണ്ടാകും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||