നീന്തൽ താരം മാന പട്ടേലിന് ഒളിമ്പിക്സ് യോഗ്യത

2021-07-03 By Admin

ന്യൂഡല്‍ഹി: ഇന്ത്യയുടെ നീന്തല്‍ താരം മാന പട്ടേല്‍ ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടി. ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ഇന്ത്യന്‍ ആദ്യ വനിതാ നീന്തല്‍ താരമാണ് മാന പട്ടേല്‍. 100 മീറ്റര്‍ ബാക്ക്‌സ്ട്രാക്കിലാണ് താരം, യൂണിവേഴ്‌സാലിറ്റി ക്വാട്ടയിലൂടെ യോഗ്യത നേടിയത്. മലയാളിയായ സാജന്‍ പ്രകാശ്, ശ്രീഹരി നടരാജന്‍ എന്നിവര്‍ക്ക് ശേഷം ടോക്കിയോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ നീന്തല്‍ താരമാണ്. യൂറോപ്യന്‍ മീറ്റുകളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മാന പട്ടേലിന് ടോക്കിയോ ഒളിമ്പിക്‌സില്‍ മത്സരിക്കാന്‍ യൂണിവേഴ്‌സല്‍ ക്വാട്ടയില്‍ അനുമതി നല്‍കണമെന്ന്് സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലോക നീന്തല്‍ ഫെഡറേഷനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ലോക നീന്തല്‍ ഫെഡറേഷന്‍ അംഗീകരിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||