2021-07-01 By Admin
ദുബായ്: ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയ പ്രകടനമാണ് വില്യംസണ് തുണയായത്. ആദ്യ ഇന്നങ്സില്‍ 49 നേടിയ വില്യംസണ്‍ രണ്ടാം ഇന്നിങ്സില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. 101 റണ്‍സാണ് ഒന്നാകെ വില്യംസണ്‍ നേടിയത്. 901-ാണ് വില്യംസണിന്റെ റേറ്റിംഗ് പോയിന്റ്. ആദ്യമായിട്ടാണ് 30-കാരന്‍ 900 കടക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഓസീസ് താരം സ്റ്റീവന്‍ സ്മിത്തുമായി 10 പോയിന്റ് വ്യത്യാസമാണ് വില്യംസണിനുള്ളത്. ഫൈനലിന് മുമ്പ് വില്യംസണ്‍ രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നടത്തിയ മോശം പ്രകടനമാണ് വില്യംസണ് വിനയായത്. ഓസ്ട്രേലിയയുടെ മര്‍നസ് ലബുഷാനെ,
ഇന്ത്യന്‍ക്യാപ്റ്റന്‍ വിരാട് കോലി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവര്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെയുള്ള സ്ഥാനങ്ങളിലുണ്ട്. രോഹിത് ശര്‍മ, റിഷഭ് പന്ത്, ഡേവിഡ് വാര്‍ണര്‍, ക്വിന്റണ്‍ ഡി കോക്ക്, ഹെന്റി നിക്കോള്‍സ് എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.