ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം

2021-06-28 By Admin

പാരീസ് : ആര്‍ച്ചറി ലോകകപ്പില്‍ ഇന്ത്യന്‍ വനിത ടീമിന് സ്വര്‍ണം. ദീപിക കുമാരി, കോമളിക ബാരി, അങ്കിത ഭഗത് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം എയ്തിട്ടത്. ലോകകപ്പ് സ്റ്റേജ് 3-ല്‍ 5-1എന്ന സ്‌കോറിന് മെക്‌സിക്കോയെയാണ് സംഘം പരാജയപ്പെടുത്തിയത്. ഈ വര്‍ഷത്തില്‍ മൂവര്‍ സംഘം അന്താരാഷ്ട്ര തലത്തില്‍ കണ്ടെത്തുന്ന രണ്ടാമത്തെ സ്വര്‍ണ മെഡല്‍ കൂടിയാണിത്. ടീമിന്റെ സ്വര്‍ണ മെഡല്‍ നേട്ടത്തെക്കുറിച്ച് ലോക ആര്‍ച്ചറി ഫെഡറേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 
അതേസമയം ഒളിമ്പിക് ക്വാളിഫയറിന്റെ ഭാഗമല്ലാത്ത മത്സരമാണിത്. ഇന്ത്യയുടെ അഭിഷേക് വര്‍മ തന്റെ രണ്ടാമത്തെ വ്യക്തിഗത ലോകകപ്പ് സ്വര്‍ണവും പാരീസില്‍ ശനിയാഴ്ച കണ്ടെത്തിയിരുന്നു. അമേരിക്കയുടെ ക്രിസ് ഷാഫിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||