ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്

2021-06-25 By Admin

കാര്‍ഡിഫ്: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം ടി20യില്‍ ഡക്ക്വർത്ത് ലൂയിസ് നിയമ പ്രകാരമാണ് ഇംഗ്ലണ്ട് ജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. ഇതിനിടെ മഴയെത്തിയതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 18 ഓവറില്‍ 103 ആക്കി കുറച്ചു. 16.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി.


 പുറത്താവാതെ 29 റണ്‍സ് നേടിയ ലിയാം ലിവിങ്സ്റ്റണാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. സാം ബില്ലിങ്സ് 24 റണ്‍സെടുത്തു. ജേസണ്‍ റോയ് (17), ജോണി ബെയര്‍സ്റ്റോ (0), ഡേവിഡ് മലാന്‍ (4), ഓയിന്‍ മോര്‍ഗന്‍ (11) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാം കറന്‍ (16) ലിവിങ്സ്റ്റണിനെപ്പെം പുറത്താവാതെ നിന്നു. വാനിഡു ഹസരങ്ക ലങ്കയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||