ന്യൂസിലൻഡിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം

2021-06-24 By Admin

സതാംപ്ടണ്‍: പ്രഥമ ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡിന് കിരീടം. ആറ് ദിവസംവരെ നീണ്ട ഫൈനലില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് കീഴടക്കി. ആദ്യമായാണ് കിവികള്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഒരു കിരീടം നേടുന്നത്. ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍ വിജയലക്ഷ്യം ബൗളര്‍മാര്‍ മേധാവിത്വം പുലര്‍ത്തിയ പിച്ചില്‍ പതറാതെ പിന്തുടര്‍ന്നു. പരിചയസമ്പന്നരായ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (89 പന്തില്‍ 52), റോസ് ടെയ്‌ലറുമാണ് (100 പന്തില്‍ 47) അവരെ ചരിത്ര വിജയത്തിലേക്ക് നടത്തിച്ചത്. സ്‌കോര്‍: ഇന്ത്യ 217, 170 ന്യൂസിലന്‍ഡ് 249, 2-140.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||