മാ​രു​തി സു​സു​ക്കി വീ​ണ്ടും വി​ല വ​ർ​ധ​ന​വി​നൊ​രു​ങ്ങു​ന്നു

2021-06-22 By Admin

മും​ബൈ: മാ​രു​തി സു​സു​ക്കി വീ​ണ്ടും വി​ല വ​ർ​ധ​ന​വി​നൊ​രു​ങ്ങു​ന്നു. വി​വി​ധ മോ​ഡ​ലു​ക​ളു​ടെ വി​ല ഉ​യ​ർ​ത്തു​മെ​ന്ന് മാ​രു​തി പ്ര​ഖ്യാ​പി​ച്ചു. ക​മ്പ​നി​യു​ടെ ഈ ​വ​ർ​ഷ​ത്തെ നാ​ലാ​മ​ത്തെ വി​ല വ​ർ​ധ​ന​വാ​ണി​ത്. ഗു​രു​ഗ്രാം ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി ജ​നു​വ​രി​യി​ലാ​ണ് 2021ലെ ​ആ​ദ്യ​ത്തെ വി​ല വ​ർ​ധ​ന​വ് ന​ട​പ്പാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഏ​പ്രി​ലി​ൽ കാ​ർ വി​ല ര​ണ്ടു​ത​വ​ണ വ​ർ​ധി​പ്പി​ച്ചു. എ​ത്ര​ത്തോ​ളം വി​ല വ​ർ​ധ​ന​വ് ന​ട​ത്തു​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും ഓ​രോ മോ​ഡ​ലു​ക​ളു​ടെ​യും വ​ർ​ധ​ന​വി​ൽ വ്യ​ത്യാ​സ​മു​ണ്ടാ​വും. 

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ലേ​ക്കാ​ണ് വി​ല വ​ർ​ധ​ന ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ടു​ത്ത​മാ​സം ത​ന്നെ വി​ല വ​ർ​ധ​ന​വു​ണ്ടാ​യേ​ക്കും. മെ​റ്റ​ൽ വി​ല വ​ർ​ധ​ന, സെ​മി​ക​ണ്ട​ക്റ്റേ​ഴ്സി​ന്‍റെ ക്ഷാ​മം എ​ന്നി​വ കാ​ര​ണം രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള കാ​ർ നി​ർ​മാ​താ​ക്ക​ൾ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. ഓ​ട്ടൊ​മൊ​ബൈ​ൽ ഇ​ൻ​ഡ​സ്ട്രി​യി​ൽ സെ​മി​ക​ണ്ട​ക്റ്റേ​ഴ്സി​ന്‍റെ ഉ​പ​യോ​ഗം സ​മീ​പ​കാ​ല​ത്ത് ആ​ഗോ​ള​ത​ല​ത്തി​ൽ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പു​തി​യ മോ​ഡ​ലു​ക​ളി​ലെ കൂ​ടു​ത​ൽ ഇ​ല​ക്‌​ട്രോ​ണി​ക് സ​വി​ശേ​ഷ​ത​ക​ളാ​യ ബ്ലൂ​ടൂ​ത്ത് ക​ണ​ക്റ്റി​വി​റ്റി, ഡ്രൈ​വ​ർ അ​സി​സ്റ്റ്, നാ​വി​ഗേ​ഷ​ൻ, ഹൈ​ബ്രി​ഡ് ഇ​ല​ക്‌​ട്രി​ക് സി​സ്റ്റ​ങ്ങ​ൾ എ​ന്നി​വ സ​ജ്ജീ​ക​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ സെ​മി​ക​ണ്ട​ക്റ്റേ​ഴ്സ് ആ​വ​ശ്യ​മാ​യി വ​രു​ന്ന​താ​ണ് കാ​ര​ണം.

 അ​തേ​സ​മ​യം വി​ല​വ​ർ​ധ​ന​വ് പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​രു​തി സു​സു​ക്കി​യു​ടെ ഓ​ഹ​രി​ക​ൾ 1.12 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 6,881 രൂ​പ​യി​ലെ​ത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||