2021-06-22 By Admin
ന്യൂഡൽഹി: എസ്ബിഐയുടെ ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് ഇനി മുതൽ പണം പിൻവലിക്കാൻ ആകില്ല. ഈ സൗകര്യം ബാങ്ക് മരവിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെപ്പോസിറ്റ് മെഷീനിൽ തട്ടിപ്പ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. നിക്ഷേപിക്കാനും പണം പിൻവലിക്കാനും സൗകര്യമുള്ള എടിഎം ഡെപ്പോസിറ്റ് മെഷീനുകളുണ്ട്. ഇവയിൽ പലയിടത്തും തട്ടിപ്പ് നടന്നതായി കണ്ടെത്തി. പ്രശ്നം പഠിച്ച് പരിഹരിക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐയുടെ ഐടി വിഭാഗം.