2021-06-22 By Admin
യൂറോ കപ്പ് ഫുട്‌ബോളില്‍ ജയത്തോടെ നെതര്‍ലന്‍ഡും ബെല്‍ജിയവും അതാത് ഗ്രൂപ്പുകളുടെ ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ബിയില്‍ തന്നെ നടന്ന മറ്റൊരു മത്സരത്തില്‍ റഷ്യയെ പരാജയപ്പെടുത്തിയ ഡെന്മാര്‍ക്കും രണ്ടാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറെത്തി. രണ്ടാം മത്സരത്തില്‍ റഷ്യയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഡെന്മാര്‍ക്ക് പ്രീക്വാര്‍ട്ടര്‍ പ്രവേശനം നേടിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൊരുതി കീഴടങ്ങിയ ഡാനിഷ് പട നിര്‍ണായകമായ മത്സരത്തില്‍ അവസരത്തിനൊത്തുയരുകയായിരുന്നു. ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ റഷ്യയെ നിലംപരിശാക്കി ഡെന്മാര്‍ക്ക് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. 3 മത്സരങ്ങളില്‍ നിന്നും 3 പോയിന്റുള്ള ക്രിസ്റ്റ്യന്‍ എറിക്‌സണിന്റെ ഡെന്മാര്‍ക്ക് ഫിന്‍ലണ്ടിനെയും റഷ്യയെയും പിന്നിലാക്കിയാണ് അവസാന 16 ല്‍ ഇടം പിടിച്ചത്.