ട്വിറ്റർ ഇടക്കാല ചീഫ് കംപ്ലയിന്റ് ഓഫീസറെ നിയമിച്ചു

2021-06-16 By Admin

ന്യൂഡല്‍ഹി: കേന്ദ്രം കൊണ്ടു വന്ന പുതിയ ഐടി നിയമ പ്രകാരം ട്വിറ്റര്‍ ഇടക്കാല ചീഫ് കംപ്ലയന്‍സ് ഓഫീസറെ നിയമിച്ചു. പുതിയ ഐ.ടി ചട്ടങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനമെന്നും ഉദ്യോഗസ്ഥന്റെ വിവരങ്ങള്‍ ഉടനെ മന്ത്രാലയവുമായി പങ്കുവയ്ക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ഐ.ടി ഇന്റര്‍മീഡിയറി ചട്ടം വേഗം നടപ്പാക്കണമെന്ന് അന്ത്യശാസനം നല്‍കി കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നടപടി.

 ഐ.ടി ചട്ടം പ്രാബല്യത്തില്‍ വന്നതോടെ ട്വിറ്റര്‍ ഒഴികെയുള്ള സോഷ്യല്‍ മീഡിയ കമ്പനികളെല്ലാം പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാല്‍ പുതിയ ഐ.ടി ചട്ടം ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കും എന്നാരോപിച്ച ട്വിറ്റര്‍ ഉത്തരവ് നടപ്പാക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||