യൂറോ കപ്പ്: ഹംഗറിയെ വീഴ്ത്തി പോർച്ചുഗൽ

2021-06-16 By Admin

ലിസ്ബണ്‍: യൂറോ കപ്പില്‍ ഹംഗറിയെ വീഴ്ത്തി പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. മത്സരത്തിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം ഹംഗറി പുറത്തെടുത്തെങ്കിലും എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് പോര്‍ച്ചുഗല്‍ ഹംഗറിയെ തറപറ്റിച്ചത്. 

പോര്‍ച്ചുഗലിനു വേണ്ടി റാഫേല്‍ ഗുറൈറ ഒരു ഗോളും റൊണാള്‍ഡോ രണ്ടു ഗോളുകളും നേടി. മത്സരത്തില്‍ തിരിച്ചടിക്ക് നേതൃത്വം നല്‍കി ഇരട്ടഗോളുമായി മുന്നില്‍നിന്ന് പടനയിച്ചത് നായകന്‍ ക്രിസ്റ്റ്യനോ റൊണാള്‍ഡോയായിരുന്നു. 87 (പെനല്‍റ്റി), 90പ്ലസ് ടു മിനിറ്റുകളിലായിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍. 84ാം മിനിറ്റില്‍ റാഫേല്‍ ഗുറെയ്‌റോയിലൂടെയാണ് പോര്‍ച്ചുഗല്‍ മുന്നിലെത്തിയത്. ഗോളിലേക്കുള്ള റാഫ സില്‍വയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്‌റോയുടെ മുന്നിലേക്ക്. ഒട്ടും സമയം കളയാതെ താരം പന്ത് വലയിലെത്തിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||