കോപ്പ അമേരിക്ക : അർജന്റീനക്ക് സമനില

2021-06-15 By Admin

ബ്രസീലിയ: കോപ്പ് അമേരിക്കയില്‍ ചിലി അര്‍ജന്റീന മത്സരം സമനിലയിൽ. അര്‍ജന്റീന തന്നെയാണ് കളിയുടെ തുടക്കം മുതല്‍ മൈതാനം നിറഞ്ഞ് കളിക്കുകയും എണ്ണമറ്റ ഗോളവസരങ്ങള്‍ തുറക്കുകയും ചെയ്തത്. എന്നിട്ടും ടീമിന് സമനില വഴങ്ങേണ്ടി വന്നു. കളിയുടെ ആദ്യ പകുതിയില്‍ ലയണല്‍ മെസ്സി ഫ്രീകിക്കിലൂടെ നേടിയ ഗോളാണ് ആകെയുള്ള സമ്പാദ്യം. മറഡോണ സ്മരണയില്‍ ഒരുക്കിയ കാഴ്ച വിസ്മയത്തോടെയാണ് കോപ അമേരിക്കയില്‍ രണ്ടാം ദിനം കളിയുണര്‍ന്നത്. മത്സരത്തിന്റെ ആദ്യ മിനിട്ടുകളില്‍ ചിലിയാണ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. എന്നാല്‍ പതുക്കെ അര്‍ജന്റീനയും കളത്തില്‍ സജീവമായി. 
ആദ്യ പകുതിക്കു പിരിയാന്‍ 12 മിനിറ്റ് ബാക്കിനില്‍ക്കെയായിരുന്നു മെസ്സിയുടെ ഗോള്‍. ഫൗള്‍ ചെയ്യപ്പെട്ടതിന് ലഭിച്ച ഫ്രീകിക്ക് മുന്നില്‍ കോട്ടകെട്ടിനിന്ന ചിലി താരനിരക്കു മുകളിലൂടെ മെസ്സി പായിച്ച ഫ്രീകിക്ക് വളഞ്ഞുപുളഞ്ഞ് ഗോള്‍വല ചുംബിച്ചതോടെ ലീഡ് പിടിച്ചത് രണ്ടാം പകുതിയില്‍ കളഞ്ഞുകുളിച്ചാണ് ചിലിക്കെതിരെ സമനിലയുമായി മടങ്ങിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||