2021-06-12 By Admin
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ നദാലിനെ തോൽപ്പിച്ച് ജോക്കോവിച്ച്. ടൂര്‍ണമെന്റിലെ വാശിയേറിയ സെമി പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍ സ്‌പെയിനിന്റെ റാഫേല്‍ നദാലിനെ തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഫൈനലില്‍. ഇന്നലെ നടന്ന സെമി പോരാട്ടത്തില്‍ ആദ്യ സെറ്റ് പിന്നില്‍ നിന്നതിനു ശേഷമാണ് ജോക്കോവിച്ച് ജയം സ്വന്തമാക്കിയത്.
ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ച് നദാലിനെ പരാജയപ്പെടുത്തിയത്. മുമ്പ് കളിച്ച 107 ഫ്രഞ്ച് ഓപ്പണ്‍ മത്സരങ്ങളില്‍ വെറും 2 മത്സരങ്ങള്‍ മാത്രം തോറ്റ നദാലിനെ റോളണ്ട് ഗാരോസ് സെമിയില്‍ 2015 ല്‍ വീഴ്ത്തിയ നേട്ടം ജോക്കോവിച്ച് ആവര്‍ത്തിച്ചപ്പോള്‍ പിറന്നത് ചരിത്രമാണ്. വെറും മൂന്നാം തവണ മാത്രം ഫ്രഞ്ച് ഓപ്പണില്‍ തോറ്റ നദാല്‍ ജോക്കോവിച്ചിനോട് മാത്രം ആണ് രണ്ടാമതും തോല്‍വി വഴങ്ങുന്നത്.