ഐഎസ്എൽ: പുതിയ സീസണിൽ മാറ്റങ്ങൾ

2021-06-09 By Admin

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ന്‍റെ (ഐ​എ​സ്എ​ല്‍) പു​തി​യ സീ​സ​ണി​ല്‍ ചി​ല നി​യ​മ​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​താ​യി ഫു​ട്ബോ​ള്‍ സ്പോ​ര്‍ട്സ് ഡെ​വ​ല​പ്മെ​ന്‍റ് ലി​മി​റ്റ​ഡ് (എ​ഫ്എ​സ്ഡി​എ​ല്‍) അ​റി​യി​ച്ചു. ഇ​തു പ്ര​കാ​രം ഒ​രു ടീ​മി​ന്‍റെ പ്ലെ​യി​ങ് ഇ​ല​വ​നി​ലെ ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ചു. പു​തി​യ സീ​സ​ണി​ല്‍ ഒ​രു ടീ​മി​ന്‍റെ പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ ഏ​ഴു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ വേ​ണ​മെ​ന്നാ​ണ് നി​ഷ്‌​ക​ര്‍ഷി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഐ​എ​സ്എ​ല്‍ സീ​സ​ണ്‍ വ​രെ ഒ​രു ടീ​മി​ന്‍റെ പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ പ​ര​മാ​വ​ധി ആ​റു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ​യാ​യി​രു​ന്നു ഉ​ള്‍പ്പെ​ടു​ത്താ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്ന​ത്. ഇ​താ​ണ് ഇ​പ്പോ​ള്‍ ഏ​ഴാ​ക്കി വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 

പു​തി​യ സീ​സ​ണി​ല്‍ ഇ​തോ​ടെ നാ​ലു വി​ദേ​ശ ക​ളി​ക്കാ​രെ മാ​ത്ര​മേ ഒ​രു ടീ​മി​ന് ക​ളി​പ്പി​ക്കാ​ന്‍ ക​ഴി​യൂ. 2014ലാ​യി​രു​ന്നു ഐ​എ​സ്എ​ല്ലി​നു തു​ട​ക്ക​മാ​യ​ത്. അ​ന്നു ഒ​രു ടീ​മി​ന്‍റെ പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ ആ​റു വി​ദേ​ശ താ​ര​ങ്ങ​ളെ​യും അ​ഞ്ചു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളെ​യും ഉ​ള്‍പ്പെ​ടു​ത്താ​ന്‍ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് ഓ​രോ വ​ര്‍ഷ​വും ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ളി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കും പു​രോ​ഗ​തി​ക്കു​മാ​യി കൂ​ടു​ത​ല്‍ ഭേ​ദ​ഗ​തി​ക​ള്‍ വ​രു​ത്തി​ക്കൊ​ണ്ടി​രു​ന്നു. ഇ​ന്ത്യ​യി​ലെ പ്രീ​മി​യ​ര്‍ ഫു​ട്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ് കൂ​ടി​യാ​യ ഐ​എ​സ്എ​ല്ലി​നെ നി​ര​ന്ത​രം മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് അ​ധി​കൃ​ത​ര്‍ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ളി​ക്കാ​രു​ടെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ളി​ലെ പു​തി​യ മാ​റ്റ​ങ്ങ​ള്‍ ഇ​തു അ​ടി​വ​ര​യി​ടു​ക​യും ചെ​യ്യു​ന്നു. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്തം ഓ​രോ വ​ര്‍ഷം തോ​റും ഐ​എ​സ്എ​ല്‍ വ​ര്‍ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. 


2017-18 സീ​സ​ണ്‍ മു​ത​ല്‍ ചു​രു​ങ്ങി​യ​ത് ആ​റു ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ പ്ലെ​യി​ങ് ഇ​ല​വ​നി​ല്‍ വേ​ണ​മെ​ന്നാ​യി​രു​ന്നു നി​ര്‍ദേ​ശം. 2021-22 സീ​സ​ണി​ല്‍ ഇ​ത് ഏ​ഴി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഏ​ഷ്യ​ന്‍ ഫു​ട്ബോ​ള്‍ കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍റെ (എ​എ​ഫ്സി) ക്ല​ബ്ബ് മ​ല്‍സ​ര​ങ്ങ​ളു​ടെ ച​ട്ട​ങ്ങ​ള്‍ക്കു വി​ധേ​യ​മാ​യാ​ണ് വി​ദേ​ശ ക​ളി​ക്കാ​രു​ടെ എ​ണ്ണം പ​ര​മാ​വ​ധി നാ​ലാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​തി​യ ഭേ​ദ​ഗ​തി വ​ന്ന​തോ​ടെ പു​തി​യ സീ​സ​ണി​ല്‍ ഒ​രു ഫ്രാ​ഞ്ചൈ​സി​ക്കു പ​ര​മാ​വ​ധി ആ​റു വി​ദേ​ശ താ​ര​ങ്ങ​ളെ മാ​ത്ര​മേ ടീ​മി​ലെ​ടു​ക്കാ​ന്‍ ക​ഴി​യൂ.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||