2021-06-08 By Admin
മുംബൈ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ മുംബൈയിലെ പ്രശസ്ത സ്റ്റാർ ഹോട്ടല്‍ ഹയാത്ത് റീജന്‍സി താല്‍ക്കാലികമായി അടച്ചു. ജീവനക്കാര്‍ക്ക് ശമ്പളമടക്കമുള്ള ചെലവുകള്‍ താങ്ങാന്‍ വയ്യാത്തതിനെ തുടര്‍ന്നാണ് അടക്കുന്നതെന്ന് ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്താണ് പ്രശസ്തമായ ഹയാത് റീജൻസി.
ഏഷ്യന്‍ വെസ്റ്റ് ലിമിറ്റഡാണ് ഹോട്ടലിന്‍റെ ഉടമസ്ഥര്‍. ഹോട്ടല്‍ നടത്തിപ്പിനുള്ള പണം മാതൃകമ്പനി അയച്ചു തരുന്നില്ലെന്ന് ജനറല്‍ മാനേജര്‍ ഹര്‍ദീപ് മര്‍വാഷ് പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാത്ത അവസ്ഥയില്‍ മുന്നോട്ട് പോകാന്‍ പ്രയാസമാണെന്നും അതുകൊണ്ടുതന്നെ ഒരറിയിപ്പുണ്ടാകുന്നതുവരെ ഹോട്ടല്‍ അടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2020 ല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രാജ്യത്തെ ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്.