ഫ്രഞ്ച് ഓപ്പൺ : നദാലും ജോക്കോവിച്ചും ക്വർട്ടറിൽ കടന്നു

2021-06-08 By Admin

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നൊവാക് ജോക്കോവിച്ചും റാഫേൽ നദാലും ക്വാർട്ടറിൽ കടന്നു. ഇറ്റാലിയന്‍ താരം ലോറെന്‍സോ മുസെറ്റിയെയാണ് ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. ആദ്യ രണ്ടു സെറ്റ് പിന്നില്‍ നിന്നതിനു ശേഷം മികച്ച തിരിച്ചു വരവിലൂടെയാണ് ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോക്കോവിച്ചിന്റെ ജയം. അവസാന സെറ്റില്‍ ജോക്കോവിച്ച് മുന്നില്‍ നില്‍ക്കെ മുസെറ്റി പിന്മാറുകയായിരുന്നു. സ്‌കോര്‍ 6-7, 6-7, 6-1, 6-0, 4-0. ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ താരം മറ്റെയോ ബെറെറ്റിനിയാണ് ജോക്കോവിച്ചിന്റെ എതിരാളി. 

മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യനായ സ്‌പെയിനിന്റെ റാഫേല്‍ നദാലും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇറ്റാലിയന്‍ യുവതാരം ജെന്നിക് സിന്നെറിനെയാണ് നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-3, 6-0. നദാലിന്റെ പരിചയസമ്പത്തിനു മുന്നില്‍ ഒരിക്കല്‍ പോലും വെല്ലുവിളിയുയര്‍ത്താന്‍ ഇറ്റാലിയന്‍ താരത്തിനായില്ല. അര്‍ജെന്റീന താരം ഡീഗോ ഷ്വാട്‌സ്മാനാണ് നദാലിന്റെ ക്വാര്‍ട്ടറിലെ എതിരാളി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||