... ">
2021-06-07 By Admin
കൊച്ചി: വരുന്ന ദേശീയ അന്തർ സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കുന്ന അത്‌ലറ്റുകൾക്ക് കൊവിഡ് വാക്സിൻ നൽകണമെന്ന് പി.ടി. ഉഷ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിച്ചു. വാക്സിനേഷൻ ദൗത്യത്തിൽ കായികതാരങ്ങൾ അവഗണിക്കപ്പെടരുതെന്നും ഉഷ പറഞ്ഞു. ജൂൺ 25 മുതൽ 29 വരെ പട്യാലയിലാണു ദേശീയ അന്തർ സംസ്ഥാന ചാംപ്യൻഷിപ്പ്.
ഒളിംപിക് യോഗ്യതാ മത്സരങ്ങൾ കൂടിയാണു നടക്കുന്നത് എന്നതിനാൽ ചാംപ്യൻഷിപ്പിനു പ്രസക്തി കൂടുതലാണ്. ടോക്കിയോ ഒളിംപിക്സിനു യോഗ്യത നേടാൻ ഇന്ത്യൻ താരങ്ങൾക്കു ലഭിക്കുന്ന അവസാന അവസരമാണിത്. താരങ്ങൾക്കു യോഗ്യത നേടാനുള്ള അവസാന തീയതി ജൂൺ 29 ആണ്. "ദേശീയ മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങൾ, അവരുടെ പരിശീലകർ, സപ്പോർട്ട് സ്റ്റാഫ്, മെഡിക്കൽ ടീം എന്നിവർക്ക് വാക്സിൻ നൽകാൻ കേരള മുഖ്യമന്ത്രിയോടു വിനീതമായി അഭ്യർഥിക്കുകയാണ്. സ്പോർട്സ് മേഖലയെ നമുക്ക് അവഗണിക്കാനാവില്ലെന്നും ഉഷ ട്വിറ്ററിൽ കുറിച്ചു.