റോജർ ഫെഡറർ ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി

2021-06-07 By Admin

ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് സ്വിസ് താരം റോജര്‍ ഫെഡറര്‍ പിന്മാറി.പരിക്കിൽ നിന്ന് പൂർണമായി മോചിതനാകാത്തതാണ് കാരണമെന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറിയ ശേഷം ഫെഡറർ പറഞ്ഞു. ടൂര്‍ണമെന്റില്‍ നാലാം റൗണ്ടില്‍ എത്തിയതിനു പിന്നാലെയാണ് പിന്മാറ്റം.


 20 തവണ ഗ്രാന്‍സ്ലാം കിരീട ജേതാവായ ഫെഡറര്‍ 59ാം റാങ്കുകാരനായ ഡൊമിനിക് കോഫെറെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ എത്തിയതിനു പിന്നാലെയാണ് സ്വിസ് താരത്തിന്റെ പിന്മാറ്റം. ‘എന്റെ ടീമുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പിന്മാറാന്‍ ഞാന്‍ തീരുമാനിച്ചു’ 39 കാരനായ ഫെഡറര്‍ ട്വീറ്റില്‍ കുറിച്ചു. രണ്ട് കാല്‍മുട്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷം ഒരു വര്‍ഷ വിശ്രമത്തിനും ഞാന്‍ എന്റെ ശരീരം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പരിക്കില്‍ നിന്ന് പൂര്‍ണമായി മോചിതനാകാന്‍ കഴിഞ്ഞില്ലെന്നും ഫെഡറര്‍ ട്വീറ്റില്‍ കുറിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||