ബ്ലാസ്റ്റേഴ്സിന് പുതിയ കൊച്ചെത്തുന്നു: സെർബിയൻ താരം വുക്കോമാനോവിച്ച്

2021-06-05 By Admin

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിൻെറ പുതിയ പരിശീലകനായി സെർബിയക്കാരൻ ഇവാൻ വുക്കോമാനോവിച്ച് എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് ശേഷം പരിശീലകൻ കിബു വികുനയ്ക്ക് പകരക്കാരനായാണ് വുക്കോമാനോവിച്ച് എത്തുന്നത്. വൈകാതെ സെർബിയൻ പരിശീലകൻ ക്ലബ്ബുമായി കരാറൊപ്പിടുമെന്നാണ് റിപ്പോർട്ടുകൾ.
2014 മുതൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്നവരിൽ പത്താമനാണ് വുക്കോമാനോവിച്ച്. 43കാരനായ വുക്കോമാനോവിച്ച് ബെൽജിയൻ ക്ലബ്ബിൻെറ സഹപരിശീലകനായാണ് കോച്ചിങ് കരിയർ ആരംഭിക്കുന്നത്. സ്ലൊവാക് സൂപ്പർ ലീഗിലാണ് ആദ്യമായി ക്ലബ്ബിനെ പരിശീലിപ്പിച്ച് തുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ സീസണിൽ ഇറങ്ങിയ ഫക്കുണ്ടോ പെരെയ‍്‍ര വുക്കോമാനോവിച്ചിൻെറ പരിശീലത്തിൽ കളിച്ചിട്ടുള്ളയാളാണ്. പുതിയ പരിശീലകനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് ഇത് വരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. 


BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||