ഖത്തറിൽ അമിത ചൂടിനും കാറ്റിനും സാധ്യത: ജാഗ്രത മുന്നറിയിപ്പ്

2021-06-05 By Admin

ദോഹ: ഖത്തറില്‍ അതി ശക്തമായ ചൂടും ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ 18 മുതല്‍ 37 കിലോമീറ്റര്‍ വേഗതയില്‍ അടുക്കുന്ന കാറ്റിനെ തുടര്‍ന്ന് കടല്‍ ജലം ക്രമാതീതമായി ഉയരാനും ശക്തമായ തിരമാല ആഞ്ഞടിക്കാനും സാധ്യതയുള്ളതിനാല്‍ കടലില്‍ മല്‍സ്യ ബന്ധനത്തിനും മറ്റുമായി പോകുന്നവരും കടല്‍ത്തീരങ്ങള്‍ സന്ദര്‍ശിക്കുന്നവരും അതീവ ജാഗ്രത പുലര്‍ത്തണം. 

രാജ്യത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ 33 ഡിഗ്രിയാണ് ശരാശരി കുറഞ്ഞ താപനില. കൂടിയ താപനില 46 ആയിരുന്നു.ചില സമയങ്ങളില്‍ കാറ്റിന്റെ വേഗം 50 കിലോമീറ്റര്‍ വരെ കൂടാനും ഇടയുണ്ട്. കടലില്‍ എട്ടടി വരെ ഉയരത്തിലും തീരപ്രദേശങ്ങളില്‍ ആറടി വരെ ഉയരത്തിലും തിരയടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||