എഎഫ്സി യോഗ്യത മത്സരം : ഖത്തറിനെതിരെ ഇന്ത്യക്ക് തോൽവി

2021-06-04 By Admin

തോടെ ഏഷ്യ കപ്പ് യോഗ്യതയും ഇന്ത്യക്ക് നഷ്ടമായി. നേരത്തെ ലോകകപ്പ് യോഗ്യത മോഹങ്ങൾ അവസാനിച്ചിരുന്നു .17ആം മിനുട്ടില്‍ രണ്ടാം മഞ്ഞ കാര്‍ഡിനൊപ്പം റെഡ് കാര്‍ഡും വഴങ്ങി രാഹുല്‍ ഭെകെ കളം വിട്ടതോടെ പത്തു പേരുമായി പൊരുതി നിന്ന ഇന്ത്യയെ ഒരു ഗോളിനാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. 34ാം മിനുട്ടിലാണ് ഖത്തറിന്റെ ഗോള്‍ പിറക്കുന്നത്. 

ക്ലോസ് റേഞ്ചില്‍ നിന്ന് അബ്ദുല്‍ അസീസ് ഹാതെം ആണ് ഖത്തറിന് ലീഡ് നല്‍കിയത്. രണ്ടാം പകുതിയിലും ഖത്തറിന്റെ ആധിപത്യമാണ് കണ്ടത്. ഇന്ത്യക്ക് ആഷിഖ് കുരുണിയന്‍ നല്ല അവസരം ഒരുക്കിയെങ്കിലും മുതലാക്കാനായില്ല. 44ാം മിനുട്ടില്‍ ഇന്ത്യക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഛേത്രി നല്‍കിയ പാസ് സ്വീകരിച്ച മന്‍വീറിന്റെ ഷോട്ട് ഖത്തര്‍ ഗോള്‍ കീപ്പര്‍ തടഞ്ഞു. ഗോള്‍ കീപ്പര്‍ ഗുര്‍പ്രീതും ഇന്ത്യയുടെ ഡിഫന്‍സീവ് ലൈനും കളിയില്‍ മികച്ചു നിന്നു. ആറ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 3 പോയിന്റ് മാത്രം നേടിയ ഇന്ത്യ ഇപ്പോള്‍ നാലാം സ്ഥാനത്താണ്. 19 പോയിന്റുമായി ഖത്തര്‍ ഒന്നാമതും.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||