2021-06-03 By Admin
മുംബൈ: ഇന്ത്യയില്‍ കോവിഡ് മൂലം മെയ് മാസം മാത്രം ഒന്നര കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കൊവിഡിന്റെ രണ്ടാം തരംഗവും സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ പ്രഖ്യാപനവും മൂലമാണ് കീടുതല്‍ പേര്‍ക്കും ജോലി നഷ്ടമായിരിക്കുന്നത്. ഇത് മൂലം ജൂലൈ 2020 മുതലുള്ള സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്. ജനങ്ങളുടെ സാമ്പത്തിക തിരിച്ചു വരവിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് തൊഴില്‍ നഷ്ടപ്പെടൽ. ജനങ്ങള്‍ പണം വിപണിയില്‍ ചെലവഴിക്കുന്നതിനെ അവലംബിച്ചാണ് സാമ്പത്തിക പുനരുജ്ജീവനം സാധ്യമാകുക. ഏപ്രിലില്‍ 39.79 കോടി പേര്‍ ജോലി ചെയ്തിരുന്നെങ്കില്‍ മെയ് മാസമത് 37.54 കോടിയായി കുറഞ്ഞിട്ടുണ്ട്.