2021-06-03 By Admin
ബെർലിൻ: ഡെന്മാർക്കുമായുള്ള സൗഹൃദ മത്സരത്തിൽ ജർമനിക്ക് സമനില. യൂറോ കപ്പിന് മുന്നോടിയായി നടന്ന സൗഹൃദ മത്സരത്തിലാണ് ഡെന്മാർക്ക് ജർമനിയെ സമനിലയിൽ തളച്ചത്. സ്കോർ (1-1). ജർമനിക്കു വേണ്ടി ഫ്ലോറിയൻ നോയ്‌ഹാസും ഡെന്മാർക്കിനു വേണ്ടി യൂസഫ് പോൾസനുമാണ് ഗോൾ നേടിയത്. അടുത്ത സൗഹൃദ മത്സരത്തിൽ ജർമനിയുടെ എതിരാളി ലിത്വാനിയ ആണ്. ഡെന്മാർക്കിലെ എതിരാളി ബോസ്നിയ. ജർമനിയുടെ യൂറോകപ്പിലെ ആദ്യ മത്സരം ലോക ചാമ്പ്യന്മാരായ ഫ്രാൻസിനെതിരെയാണ്.