ഏകദിന ട്വന്റി 20 ലോകകപ്പുകളിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കും

2021-06-02 By Admin

ദുബായ്: ഏകദിന, ട്വന്റി20 ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ണായക തീരുമാനവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. 2023-2031 കാലഘട്ടത്തിലെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളെക്കുറിച്ച് തീരുമാനിക്കാന്‍ ചേര്‍ന്ന ഐസിസി യോഗത്തിലാണ് ലോകകപ്പുകളില്‍ ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്. ഫലത്തില്‍, 2027ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ 14 ടീമുകള്‍ കിരീടത്തിനായി പോരടിക്കും.

ഇതിനു പുറമെ ട്വന്റി20 ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 20 ആക്കി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ട്വന്റി20 ലോകകപ്പ് സംഘടിപ്പിക്കും 2017 മുതല്‍ മുടങ്ങിയിരിക്കുന്ന 50 ഓവര്‍ ചാംപ്യന്‍സ് ട്രോഫിയും പഴയപടി തിരിച്ചെത്തും. ഏകദിന റാങ്കിങ്ങിലെ ആദ്യ എട്ടു സ്ഥാനക്കാര്‍ കിരീടത്തിനായി മത്സരിക്കുന്ന പഴയ ഫോര്‍മാറ്റ് തന്നെയാകും ചാംപ്യന്‍സ് ട്രോഫിയില്‍ പിന്തുടരുക. 2025, 2029 വര്‍ഷങ്ങളിലാകും ചാംപ്യന്‍സ് ട്രോഫി നടക്കുക. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ കാര്യത്തില്‍ നിലവിലെ രീതി പിന്തുടരാനും ഐസിസി തീരുമാനിച്ചു. 

ഒന്‍പതു ടീമുകള്‍ രണ്ടു വര്‍ഷം കൊണ്ട് ആറു പരമ്പരകള്‍ കളിക്കുന്ന രീതിയില്‍ത്തന്നെ ടൂര്‍ണമെന്റ് മുന്നോട്ടു പോകും. ഇതനുസരിച്ച് 2025, 2027, 2029, 2031 വര്‍ഷങ്ങളിലാകും ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലുകള്‍ അരങ്ങേറുക. പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഈ മാസം 18 മുതല്‍ ഇന്ത്യയും ന്യൂസീലന്‍ഡും ഏറ്റുമുട്ടാനിരിക്കെയാണ് ടൂര്‍ണമെന്റുമായി മുന്നോട്ടു പോകാന്‍ ഐസിസി തീരുമാനിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||