യൂറോ കപ്പ് : ഇംഗ്ലണ്ട് ഫുട്ബാൾ ടീമിനെ പ്രഖ്യാപിച്ചു

2021-06-02 By Admin

ലണ്ടന്‍: യൂറോ കപ്പിനുള്ള ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ഇരുപത്തി ആറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്, ബെന്‍ ചില്‍വെല്‍, ഹാരി മഗ്വയര്‍, കെയ്ല്‍ വാക്കര്‍, മേസണ്‍ മൗണ്ട്, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, ഫില്‍ ഫോഡന്‍, ഹാരി കെയ്ന്‍, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, റഹിം സ്റ്റെര്‍ലിംഗ് തുടങ്ങിയവര്‍ ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിലുണ്ട്. വെസ്റ്റ് ഹാമിനായി മികച്ച പ്രകടനം പുറത്തെടുത്തിട്ടും ജെസ്സി ലിംഗാര്‍ഡിന് ടീമില്‍ ഇടം പിടിക്കാനായില്ല. ഗ്രൂപ്പ് ഡിയില്‍ ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, സ്‌കോട്‌ലന്‍ഡ് എന്നിവരാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. ജൂണ്‍ 11നാണ് യൂറോ കപ്പിന് തുടക്കമാകുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||