2021ലെ കോപ്പ അമേരിക്ക ഫുട്‌ബോളിന് ബ്രസീൽ വേദിയാകും

2021-06-01 By Admin

ബ്യൂണസ് ഐറിസ്: അർജന്റീനയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ 2021ലെ കോപ്പ അമേരിക്ക ഫുട്‌ബോളിന് ബ്രസീൽ വേദിയാകും. കോവിഡ് വ്യാപനം രൂക്ഷമായതോടെ അര്‍ജന്റീനയെ ടൂര്‍ണമെന്റിന് ആതിഥ്യം വഹിക്കുന്നതില്‍ നിന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഒഴിവാക്കുകയായിരുന്നു. 


നേരത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം കൊളംബിയ ടൂര്‍ണമെന്റ് നടത്തിപ്പില്‍ നിന്ന് പിന്മാറിയിരുന്നു. പ്രസിഡന്റിനെതിരേ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെയായിരുന്നു കൊളംബിയയുടെ പിന്മാറ്റം. ടൂര്‍ണമെന്റ് ജൂണ്‍ 13 മുതല്‍ ജൂലായ് 10 വരെ ബ്രസീലില്‍ നടക്കുമെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അറിയിച്ചു. ടൂര്‍ണമെന്റിന്റെ 2019 പതിപ്പിനും ആതിഥ്യം വഹിച്ചത് ബ്രസീലായിരുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||