യുവേഫ ചാമ്പ്യൻസ് ലീഗ് ചെൽസിക്ക്

2021-05-30 By Admin

പോര്‍ട്ടോ: യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെൽസിക്ക്. പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് നീലപ്പടയുടെ പട്ടാഭിഷേകം. 42ാം മിനിറ്റില്‍ കായ് ഹാവെര്‍ഡ്‌സാണ് ചെല്‍സിക്കു വേണ്ടി വിജയ ഗോള്‍ നേടിയത്. 2012ന് ശേഷം ആദ്യമായാണ് ചെല്‍സി കിരീടത്തില്‍ മുത്തമിടുന്നത്.സെര്‍ജിയോ അഗ്യൂറോയുടെ ചാമ്പ്യന്‍സ് ലീഗ് കിരീടസ്വപ്നം പൂവണിഞ്ഞില്ല. മികച്ച പ്രതിരോധത്തിലൂടെ സിറ്റിയെ തടഞ്ഞു നിര്‍ത്തിയ ചെല്‍സി, ഒന്നാം പകുതിയില്‍ നേടിയ ഗോളിലാണ് കിരീടം സ്വന്തമാക്കിയത്. സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയുടെ പരീക്ഷണമാണ് ടീമിന് തിരിച്ചടിയായത്. മധ്യനിരയില്‍ അഴിച്ചുപണി നടത്തി ആക്രമണത്തിന് മുന്‍തൂക്കം നല്‍കി. എന്നാല്‍ ചെല്‍സിയുടെ പ്രതിരോധമാണ് ടീമിന് വിജയം നല്‍കിയത്.

ചെല്‍സി പരിശീലകന്‍ തോമസ് ടൂഹലിന്റെ മധുരപ്രതികാരമാണ് കിരീട നേട്ടം. കഴിഞ്ഞ സീസണില്‍ പിഎസ്ജി പരിശീലകനായിരുന്ന ടൂഹല്‍ ടീമിനെ ഫൈനലില്‍ എത്തിച്ചെങ്കിലും ബയേണ്‍ മ്യൂണിച്ചിന് മുന്നില്‍ കിരീടം അടിയറ വെച്ചിരുന്നു. അക്രമണാത്മക ഫുട്‌ബോളുമായി മാഞ്ചസ്റ്റര്‍ സിറ്റി നിറഞ്ഞു കളിച്ചപ്പോള്‍ ചെല്‍സി പ്രതിരോധത്തിലാണ് ഉന്നല്‍ നല്‍കിയത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||