ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും.

2021-05-29 By Admin

പോർച്ചുഗൽ : ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും ഏറ്റുമുട്ടും. പോർച്ചുഗലിലെ പോർട്ടോയിലാണ് ഫൈനൽ മത്സരം. പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം മാഞ്ചസ്റ്റർ സിറ്റിക്ക് കരുത്ത് പകരുന്നുണ്ട്. എന്നാൽ അവസാനം കളിച്ചപ്പോഴും സിറ്റിയെ വീഴ്ത്താനായത് ചെൽസിക്ക് പ്രതീക്ഷകൾ നൽകുന്നു. പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്ക് ബുദ്ധികൂർമത കൊണ്ട് മറുപടി പറയാൻ ഒരുങ്ങുകയാണ് തോമസ് ടുചേൽ. പോർട്ടോയിൽ ഇന്ന് രാത്രി നടക്കുന്ന മത്സരം ഇന്ത്യയിൽ ഞായറാഴ്ച പുലർച്ചയോടേ കാണാൻ സാധിക്കൂ .മെയ് 30ന് (ഞായറാഴ്ച) പുലർച്ചെ 12.30ന് മത്സരം സോണി ചാനലുകളിൽ ഇന്ത്യയിൽ കാണാനാവും. സോണി ലൈവിൽ ഓൺലൈനിലും മത്സരം കാണാം. സോണി ടെൻ 2 എസ‍്‍‍ഡി, എച്ച‍്‍ഡിയിലും സോണി ടെൻ 3 എസ‍്‍‍ഡി, എച്ച‍്‍ഡിയിലുമാണ് മത്സരം ഉള്ളത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||