നിയമ ലംഘനം: റിസർവ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് 10 കോടി രൂപ പിഴ ചുമത്തി

2021-05-29 By Admin

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യബാങ്കായ എച്ച്ഡിഎഫ്‌സി ബാങ്ക് ലിമിറ്റഡിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 10 കോടി രൂപ പിഴ ചുമത്തി. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 6 (2), 8 വകുപ്പുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റിസര്‍വ് ബാങ്ക് പിഴ ചുമത്തിയത്. ഈ സംഭവത്തിന്റെ പേരില്‍ ബാങ്കിന്റെ ഇടപാടുകളോ കരാറുകളോ ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. 


ബാങ്കിന്റെ വാഹന വായ്പാ പോര്‍ട്ട്‌ഫോളിയോയിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് റിസര്‍വ് ബാങ്ക് അപാകതകള്‍ കണ്ടെത്തിയത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം സാധനങ്ങള്‍ വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ബാങ്കുകള്‍ക്ക് അനുവാദമില്ല. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 47A (1) (c), വകുപ്പ് 46 (4) (i) എന്നിവ പ്രാകരമുള്ള അധികാരം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്‌സി ബാങ്കിന് 10 കോടി രൂപ പിഴ വിധിച്ചത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||