സൗദിയിൽ വിനോദ പരിപാടികൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കും

2021-05-28 By Admin

റിയാദ്: കോവിഡ് വ്യാപനം കൂടിയതോടെ നിർത്തി വാഹച്ചിരുന്ന വിനോദ പരിപാടികൾ രാജ്യത്ത് നിയന്ത്രണങ്ങളോടെ പുനരാരംഭിക്കാൻ അനുവദിച്ചതായി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി അറിയിച്ചു. ജി.ഇ.എ ചെയർമാൻ തുർക്കി അൽ ഷെയ്ഖ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

 'എല്ലാവരുടെയും സുരക്ഷാ ഉറപ്പു വരുത്തുന്നതിനായി ചില നിയന്ത്രണങ്ങൾക്കനുസൃതമായി വിനോദ പ്രവർത്തനങ്ങൾ പുനരാരംഭിക്കും. വിനോദ പരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ മൊത്തം കപ്പാസിറ്റിയുടെ 40 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. പങ്കെടുക്കുന്നവർ രാജ്യത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവരും തവക്കൽന മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതിന്റെ തെളിവ് ഹാജരാക്കുകയും വേണം. കൂടാതെ സാമൂഹ്യ അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും വേണം. സാമൂഹ്യ അകലം പാലിക്കാത്തവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ പാടില്ല. പരിപാടി നടത്താനൊരുങ്ങുന്ന ഇവന്റ് ഓർഗനൈസർമാർ ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വഴി പെർമിറ്റിനായി അപേക്ഷിക്കണം. കൂടാതെ ടിക്കറ്റ് വിൽപ്പന ഓൺലൈൻ ആക്കുകയും വേണം.' നിർദ്ദേശത്തിൽ പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||