ഉപഭോക്‌തൃ സംതൃപ്തി സർവ്വേയുമായി ഖത്തർ

2021-05-28 By Admin

ദോഹ: ഉപഭോക്‌തൃ സംതൃപ്തി സർവ്വേയുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പറേഷന്‍. മികച്ച സേവനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു സർവ്വേ നടത്തുന്നത്. മികച്ച സേവനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കഹ്റമായുടെ സേവനങ്ങളെ കുറിച്ച് ഉപഭോക്താക്കള്‍ എന്ത് ചിന്തിക്കുന്നു, സേവനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള വഴികള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുകയാണ് വര്‍ഷം തോറുമുള്ള കസ്റ്റമര്‍ സാറ്റിസ്‌ഫാക്ഷന്‍ സര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

 ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച പരിഗണനയാണ് കഹ്‌റമാ നല്‍കുന്നത്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ പൂര്‍ണ സംതൃപ്തി തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി- ജല വിതരണ കോര്‍പറേഷനായ കഹാറമാ അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||