2021-05-28 By Admin
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ഹോം നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം പള്ളിത്തുറ സ്വദേശിനി ജൈന ഡൊമിനിക് (55) ആണ് മരിച്ചത്. 30 വർഷമായി കുവൈറ്റിൽ ഹോം നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് ബാധിച്ച് ജഹ്‌റ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം കുവൈറ്റിൽ സംസ്കരിച്ചു.