ഏഷ്യൻ ബോക്സിങ് ചാംപ്യൻഷിപ്; മേരി കോം ഫൈനലിൽ

2021-05-28 By Admin

ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലിൽ. മംഗോളിയയുടെ ലുത്സൈക്കാന്‍ അത്‌ലാന്റ് സെറ്റ്‌സെഗിനെയാണ് മേരി കോം സെമിയില്‍ തോല്‍പ്പിച്ചത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ആറാം കിരീടമാണ് ഫൈനലില്‍ ജയിച്ചാല്‍ മേരി കോമിന് സ്വന്തമാവുക. 54 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ സാക്ഷിയും ഫൈനലില്‍ കടന്നിട്ടുണ്ട്.


മുന്‍ യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ കൂടിയായ സാക്ഷി കസാഖ് ദിന സോളമാനെ 3-2നാണ് പരാജയപ്പെടുത്തിയത്. രണ്ടുതവണ ലോക ചാമ്പ്യനായ കസാക്കിസ്ഥാന്റെ നാസിം കിസായിബേയ് ആണ് ഫൈനലില്‍ 38കാരിയായ മേരിയുടെ എതിരാളി. ”ഞാന്‍ നേരത്തെ നസീമിനെ നേരിട്ടിട്ടുണ്ട്, കഴിഞ്ഞ രണ്ട് ടൂര്‍ണമെന്റുകളിലും അവളെ പരാജയപ്പെടുത്തിയിട്ടുണ്ട്. ഇനി അടുത്ത വെല്ലുവിളി എന്താണെന്ന് നോക്കാം” മേരി കോം പറയുന്നു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||