കുവൈത്തിൽ കോവിഡ് മുൻനിര പോരാളികൾക്ക് ബോണസ്

2021-05-28 By Admin

കുവൈത്ത് സിറ്റി: രാജ്യത്തെ കോവിഡ് പ്രതിരോധത്തിനു മുന്‍നിര പോരാളികളായി സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള ബില്ലില്‍ കുവൈത്ത് പാര്‍ലമെന്റ് ഒപ്പുവെച്ചു. 600 ദശലക്ഷം ദീനാറാണ് ധനമന്ത്രാലയം കോവിഡ് ബോണസ് നല്‍കാനായി വകയിരുത്തിയത്. അര്‍ഹരായവര്‍ക്ക് തന്നെയാണ് ബോണസ് ലഭിക്കുന്നതെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതാണ് ബില്‍. മൂന്ന് വിഭാഗങ്ങളായാണ് ജീവനക്കാരെ ഇതിനായി തിരിച്ചിരിക്കുന്നത്. 

ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളിലെ മുന്‍നിര പ്രവര്‍ത്തകര്‍, സിവില്‍ സര്‍വീസ് കമ്മീഷന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സികളിലെ ജീവനക്കാര്‍, പ്രതിരോധ പ്രവര്‍ത്തനുമായി ബന്ധപ്പെട്ട മറ്റ് തൊഴിലാളികള്‍ എന്നിങ്ങനെയാണ് വിഭാഗിച്ചിരിക്കുന്നത്.ഡോക്ടര്‍സ്, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് പുറമെ കോവിഡ് കാല സേവനങ്ങളില്‍ ഏര്‍പ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും.

 കര്‍ഫ്യൂ കാലത്ത് സേവനം അനുഷ്ടിച്ച പൊലീസുകാര്‍, സൈനികര്‍, നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും.കൂടാതെ ജോലിയുടെ ഭാഗമായി കോവിഡ് ബാധിച്ച് മരിച്ച കുവൈത്തികളെ രക്തസാക്ഷികളായി കണക്കാക്കും. മരണപ്പെട്ട വിദേശികളുടെ ആശ്രിതര്‍ക്ക് ശമ്പളത്തിന്റെ പത്തിരട്ടി നല്‍കുമെന്നും കുവൈത്ത് അധികൃതര്‍ അറിയിച്ചു.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||