വിയ്യാറയൽ യൂറോപ്പ കപ്പ് ചാമ്പ്യന്മാർ

2021-05-27 By Admin

വാഴ്‌സോ: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പെനാല്‍ട്ടിഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് വിയ്യാറയലിന് യൂറോപ്പ ലീഗ് കിരീടം. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലെത്തിയപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. പത്തിനെതിരെ 11 ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം.29ാം മിനുറ്റില്‍ ലാ ലീഗയിലെ ഗോള്‍വേട്ടക്കാരില്‍ രണ്ടാമനായ ജെറാര്‍ഡ് മൊറേനോയിലൂടെ മുന്നിലെത്തിയ വിയ്യാറയല്‍ പുറത്തെടുത്തത് മികച്ച കളിയായിരുന്നു.

 രണ്ടാംപകുതിയില്‍ കവാനിയിലൂടെ ഗോള്‍ മടക്കിയപ്പോള്‍ യുണൈറ്റഡിന്റെ ആരാധകരും ആവേശത്തിലായി. പിന്നീട് കളിക്കളത്തില്‍ കണ്ടത് മികച്ച മുന്നേറ്റങ്ങളായിരുന്നു. നിശ്ചിത സമയത്ത് ഇരു കൂട്ടരും ഒപ്പത്തിനൊപ്പമവസാനിപ്പിച്ചപ്പോള്‍ ഇഞ്ചുറി ടൈമും കടന്ന് കളി പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. തുടര്‍ന്നാണ് പത്തിനെതിരെ 11 ഗോളിനു വിയ്യാറയലിന്റെ ജയം. വിയ്യാറയലിന്റെ കോച്ചായ എംറിക്ക് ഇത് നാലാം യൂറോപ്പ കിരീടമാണിത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||