ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ബെർണാഡ് അർനോൾട്ട് ഒന്നാമൻ

2021-05-25 By Admin

പാരീസ്: ഫ്രാന്‍സില്‍ നിന്നുള്ള ഫാഷന്‍ രംഗത്തെ അതികായന്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് ലോകത്തിലെ അതിസമ്പന്നരില്‍ ഒന്നാമതെത്തി. 186.3 ബില്യണ്‍ ഡോളറാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ആസ്തി. ഫോര്‍ബ്‌സിന്റെ റിയല്‍ ടൈം ബില്യണയേര്‍സ് പട്ടിക പ്രകാരം ആമസോണിന്റെ ജെഫ് ബെസോസിനേക്കാള്‍ 300 ദശലക്ഷം ഡോളറാണ് ബെര്‍നാര്‍ഡിന് അധികമായുള്ളത്. ജെഫ് ബെസോസിന്റെ ആസ്തി 186 ബില്യണ്‍ ഡോളറാണ്.


 ടെസ്ല സിഇഒ ഇലോണ്‍ മുസ്‌കാണ് മൂന്നാമത്. ഇദ്ദേഹത്തിന് 147.3 ബില്യണ്‍ ഡോളറാണ് ആസ്തി. 72 വയസുകാരനാണ് അര്‍നോള്‍ട്ട്. 2020 മാര്‍ച്ച് മാസത്തില്‍ ഇദ്ദേഹത്തിന്റെ ആസ്തി വെറും 76 ബില്യണ്‍ ഡോളര്‍ മാത്രമായിരുന്നു. അവിടെ നിന്നാണ് 186.3 ബില്യണ്‍ ഡോളറിലേക്ക് അദ്ദേഹം വളര്‍ന്നത്. 14 മാസം കൊണ്ട് 110 ബില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. മഹാമാരിക്കാലത്ത് അദ്ദേഹത്തിന്റെ ലൂയിസ് വ്യുട്ടണ്‍ മൊയറ്റ് ഹെന്നെസി കമ്പനി വന്‍ വളര്‍ച്ചയാണ് നേടിയത്.

ഫെന്റി, ക്രിസ്റ്റ്യന്‍ ഡിയോര്‍, ഗിവെന്‍ഷി തുടങ്ങിയ ഉപബ്രാന്റുകളും പ്രധാന കമ്പനിക്ക് കീഴിലുണ്ട്. തിങ്കളാഴ്ച ഇവരുടെ ഓഹരികള്‍ 0.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ കമ്പനിയുടെ വിപണി മൂലധനം 320 ബില്യണ്‍ ഡോളറിലേക്ക് എത്തി. അര്‍നോള്‍ട്ടിന്റെ വ്യക്തിഗത ആസ്തിയില്‍ 600 ദശലക്ഷം ഡോളറിന്റെ വര്‍ധനവും ഇന്ന് രേഖപ്പെടുത്തി.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||