യൂറോ കപ്പിനുള്ള സ്പെയിൻ ടീമിനെ പ്രഖ്യാപിച്ചു: റാമോസ് പുറത്ത്

2021-05-25 By Admin

മഡ്രിഡ്: യൂറോകപ്പിനുള്ള സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചു. ജൂൺ 21 നാണു മത്സരങ്ങൾ ആരംഭിക്കുക. കോച്ച് ലൂയിസ് എന്റിക്കാണ് ടീമിനെ പ്രഖ്യാപിച്ചത്. ടീമിന്റെ മുന്‍ മുന്‍ നായകനും പ്രതിരോധ നിരയിലെ അവിഭാജ്യ ഘടകവുമായ സെര്‍ജിയോ റാമോസ പരുക്കു കാരണം ടീമിന് പുറത്തായി. പരിക്ക് വിടാതെ പിന്തുടര്‍ന്ന റാമോസ് റയല്‍ മഡ്രിഡിനായി വെറും അഞ്ചുതവണ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്. 

ജനുവരില്‍ മുതല്‍ റാമോസ് കഠിനാധ്വാനം ചെയ്‌തെങ്കിലും അദ്ദേഹം കളിക്കാന്‍ പ്രാപ്തനല്ലെന്ന് കോച്ച് പ്രതികരിച്ചത്. സ്‌പെയിന്‍ രണ്ട് തവണ യൂറോകപ്പ് ചാമ്പ്യന്‍മാരായപ്പോഴും ലോകചാമ്പ്യന്‍മാരായപ്പോഴും റാമോസ് ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. ജൂണ്‍ 12 മുതല്‍ യൂറോപ്പിലെ പ്രമുഖ നഗരങ്ങളിലാണ് യൂറോകപ്പ് മത്സരങ്ങള്‍ അരങ്ങേറുക. നിലവിലെ ചാമ്പ്യന്‍മാര്‍ പോര്‍ച്ചുഗലാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||