2021-05-23 By Admin
റഷ്യയുടെ കോവിഡ് വാക്സിനായ സ്ഫുട്നിക്കിന്റെ ഉത്പാദനം ആഗസ്‌റ്റോടെ ഇന്ത്യയിൽ ആരംഭിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധി. മൂന്നു ഘട്ടങ്ങളിലായാണ് ഇന്ത്യയിൽ വാക്സിൻലഭ്യമാക്കുകയെന്ന് റഷ്യയിലെ ഇന്ത്യൻ പ്രതിനിധിയായ ബാല വെങ്കിടേഷ് ശർമ്മ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ റഷ്യയിൽ പൂർണമായും നിർമ്മിച്ച വാക്സിൻ കയറ്റി അയക്കും. അതിപ്പോൾ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ ബാലിക ആയി മരുന്ന് ഇന്ത്യയിലേക്ക് കയറ്റി അയക്കും. ഇന്ത്യയിൽ വെച്ച് കുത്തിവയ്പ്പ് കേന്ദ്രങ്ങളിലേക്ക് അയക്കാൻ പറ്റുന്ന വിധം വേറെ ബോട്ടിലുകളിലാക്കി നിറയ്ക്കണം. മൂന്നാം ഘട്ടത്തിൽ റഷ്യ വാക്സിന്റെ സാങ്കേതിക വിദ്യ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.