എസ്ബിഐയുടെ ഓൺലൈൻ സേവനങ്ങൾ ഞായറാഴ്ച്ച തടസ്സപ്പെടുമെന്ന് അറിയിപ്പ്

2021-05-23 By Admin

മുംബൈ: എസ്ബിഐയുടെ  ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഇന്ന് തടസ്സം നേരിടുമെന്ന് അറിയിപ്പ്. എന്‍ഇഎഫ്ടി സംവിധാനം പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് തടസം നേരിടുക. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍ എന്നിവയെല്ലാം മെയ് 23 ഞായറാഴ്ച, അര്‍ധരാത്രി 12 മണിക്കും ഉച്ചയ്ക്ക് രണ്ട് മണിക്കും ഇടയില്‍ തടസ്സപ്പെടുമെന്നാണ് ബാങ്കിന്റെ അറിയിപ്പ്.

 മറ്റ് സേവനങ്ങള്‍ തടസപ്പെടുമെങ്കിലും ആര്‍ടിജിഎസ് സംവിധാനത്തെ ഇത് ബാധിക്കില്ല. ആര്‍ടിജിഎസ് സംവിധാനം ഏപ്രില്‍ 18 ന് പരിഷ്‌കരിച്ചിരുന്നു. എസ്ബിഐയുടെ ഐഎന്‍ബി, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ മെയ് 21 ന് രാത്രി 10.45 മുതല്‍ മെയ് 22 ന് പുലര്‍ച്ചെ 1.15 വരെ തടസ്സപ്പെട്ടിരുന്നു. ഇത് ഇന്ന് പുലര്‍ച്ചെ 2.40 മുതല്‍ രാവിലെ 6.10 വരെ തടസപ്പെടും. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്‍ഇഎഫ്ടി സംവിധാനത്തില്‍ മാറ്റം വരുത്തുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||