2021-05-20 By Admin
കൊച്ചി: സംസ്ഥാനത്തില്‍ നിന്നുള്ള തേയില കയറ്റുമതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2 ശതമാനത്തിന്റെ വര്‍ധനവ്. കേരളത്തില്‍ നിന്നു 109 ദശലക്ഷം ഡോളറിന്റെ തേയിലയാണ് കയറ്റുമതി ചെയ്തത്. 2015 മുതല്‍ അഞ്ചു വര്‍ഷം സംസ്ഥാനത്തെ തേയില കയറ്റുമതി രണ്ടു ശതമാനമെന്ന നിരക്കില്‍ വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയതായി ആഗോള വാണിജ്യ ധനകാര്യസ്ഥാപനമായ ഡ്രിപ് കാപ്പിറ്റലിന്റെ പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഗ്രീന്‍ ടീയുടെ സാധ്യതകള്‍ കൂടുതല്‍ ഉപയോഗിക്കുകയും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കൂടുതല്‍ പുറത്തിറക്കുകയും ചെയ്താല്‍ സംസ്ഥാനത്തെ തേയില കയറ്റുമതി ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ചെറുകിട ഇടത്തരം കമ്പനികള്‍ക്ക് ഡ്രിപ് കാപ്പിറ്റല്‍ പ്രവര്‍ത്തന മൂലധന സഹായം നല്‍കിവരുന്നുണ്ട്.