സ്വർണ വിലയിൽ വർദ്ധനവ്: പവന് 35,760 രൂപയായി

2021-05-11 By Admin

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന്റെ വില 80 രൂപ കൂടി 35,760 രൂപയായി. ഗ്രാമിന് 4470 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസം 35,680 രൂപ നിലവാരത്തിലായിരുന്നു പവന്റെ വില. ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1836 ഡോളര്‍ നിലവാരത്തിലാണ്. യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയെ സ്വാധീനിച്ചത്.

 അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 47,940 രൂപ നിലവാരത്തിലാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||