ഒളിമ്പിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒപ്പു ശേഖരണം

2021-05-07 By Admin

ടോക്യോ:കോവിഡ് വ്യാപന പശ്ച്ചാത്തലത്തിൽ ഒളിമ്പിക്സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ. ഒളിംപിക്‌സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം തുടങ്ങിയ ഓൺലൈൻ ക്യാംപെയ്നിൽ ആയിരക്കണക്കിനു പേർ പങ്കുചേരുന്നതായാണു റിപ്പോർട്ട്. ജൂലൈ 23നാണ് ഒളിംപിക്‌സ് തുടങ്ങുന്നത്. കൊവിഡ് വ്യാപനം ഗുരുതരമായതിനാൽ സർക്കാർ ഖജനാവിൽ നിന്നു കോടികൾ മുടക്കിയുള്ള കായിക ധൂർത്ത് വേണ്ടെന്ന വാദവുമായാണ് ഓൺലൈനിൽ നിവേദനം തയാറാകുന്നത്. ആയിരക്കണക്കിനു പേരാണു ദിവസവും ഒപ്പിട്ട് ഈ ക്യാംപെയ്‌ന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത്. ടോക്യോ, ഒസാക തുടങ്ങിയ ഒട്ടേറെ സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥയാണ് ഇപ്പോൾ. 11 വരെയാണ് അടിയന്തരാവസ്ഥയെങ്കിലും നീട്ടാന്‍ സാധ്യതയുണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്. ഈ മാസം പകുതിക്കുശേഷം ജപ്പാനിലെത്തുന്ന രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്കിനു നിവേദനം സമര്‍പ്പിക്കാനാണു പ്രതിഷേധക്കാര്‍ ഉദ്ദേശിക്കുന്നത്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||