താരങ്ങൾക്ക് കോവിഡ്: നൈറ്റ് റൈഡേഴ്‌സ് - റോയൽ ചലഞ്ചേഴ്‌സ് മത്സരം മാറ്റി

2021-05-03 By Admin

അഹമ്മദാബാദ്: രണ്ടു താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആയതിനാല്‍ ഇന്നത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റി. മത്സരം മറ്റൊരു ദിവസം നടത്തുമെന്നാണ് വിവരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രണ്ടു മത്സരാര്‍ഥികള്‍ക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടെന്നും എന്നാല്‍ രണ്ടാമത്തെ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കുകയുള്ളൂവെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ ഈ രണ്ടു താരങ്ങളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ പരിശോധനയ്ക്ക് വിധേയരാവണമെന്നാണ് അറിയിച്ചിരുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വരുണിന്റെയും സന്ദീപിന്റെയും രണ്ടാമത്തെ പരിശോധനാ ഫലം വൈകുന്നേരത്തിനു മുന്‍പ് ലഭിക്കാത്തതിനാലാണ് മത്സരം മാറ്റുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||