2021-05-03 By Admin
അഹമ്മദാബാദ്: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. അഹമ്മദാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. സീസണിൽ കളിച്ച ഏഴ് മത്സരങ്ങളിൽ രണ്ട് ജയം മാത്രം നേടിയതിന്റെ ക്ഷീണം തീർക്കാനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഇറങ്ങുന്നത്. അവസാന മത്സരത്തിൽ ഡൽഹി കാപിറ്റൽസിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ തോൽവി വഴങ്ങി. ടോപ് ഓർഡർ ബാറ്റ്‌സ്മാൻമാരുടെ താളം പിഴയ്ക്കുന്നതാണ് തി രിച്ചടി. നിതീഷ് റാണയും രാഹുൽ ത്രിപാഠിയും നായകൻ ഓയിൻ മോർഗനും ഫോമിൽ തിരിച്ചെത്താതെ വഴിയില്ല. ഗില്ലാവട്ടെ സ്ട്രൈക്ക് റേറ്റ് ഉയർത്തുന്നുമില്ല. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനോട് ദയനീയമായി തോറ്റെങ്കിലും ആർസിബിക്ക് തന്നെയാണ് മുൻതൂക്കം. പഞ്ചാബിനെതിരെ നിറംമങ്ങിയ ഓപ്പണർ ദേവ്ദത്ത് പടിക്കലുംഎന്തിനും പോന്ന കോലി, എബിഡി, മാക്സ്വെൽ ബിഗ് ത്രീയും ശക്തമായി തിരിച്ചെത്തും എന്നാണ് ടീമിന്റെ പ്രതീക്ഷ.