#IPL ... "> ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 9 വിക്കറ്റ് ജയം Nivarthanam News


ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 9 വിക്കറ്റ് ജയം

2021-04-24 By Admin

മുംബൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 9 വിക്കറ്റ് ജയം. . മുംബൈ മുന്നോട്ടുവച്ച 132 റൺസ് വിജയലക്ഷ്യം 17.4 ഓവറിൽ മായങ്ക് അഗർവാളിനെ മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടക്കുകയായിരുന്നു. 60 റൺസെടുത്ത ലോകേഷ് രാഹുലാണ് പഞ്ചാബിന്റെ ടോപ്പ് സ്കോറർ. ക്രിസ് ഗെയിൽ (43), മായങ്ക് അഗർവാൾ (25) എന്നിവരും പഞ്ചാബിനായി തിളങ്ങി. 
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ഗെയിൽ-അഗർവാൾ സഖ്യം തുടക്കത്തിൽ തന്നെ മുംബൈയെ ബാക്ക്ഫൂട്ടിലാക്കി. പവർ പ്ലേയിൽ 45 റൺസായിരുന്നു പഞ്ചാബിന്റെ സമ്പാദ്യം. എട്ടാം ഓവറിൽ അഗർവാൾ വീണു. മൂന്നാം നമ്പറിൽ ക്രിസ് ഗെയിൽ എത്തി. ചെറിയ വിജയലക്ഷ്യമായതു കൊണ്ട് തന്നെ സാവധാനം ബാറ്റ് ചെയ്ത ഇരുവരും വിക്കറ്റ് നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിച്ചു. ഇതിനിടെ രാഹുൽ ഫിഫ്റ്റി തികച്ചു.

#IPL

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||