എ.ബി ഡിവില്ലിയേഴ്സ് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങിവരുന്നു

2021-04-19 By Admin

എബി ഡിവില്യേഴ്‌സ് വിരമിച്ചിട്ട് മൂന്ന് വര്‍ഷങ്ങളാകുന്നു. എന്നാല്‍ വിവിധ ലീഗുകളിലായി തന്റെ കരുത്ത് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ് ഡിവില്യേഴ്‌സ് എന്ന 37 കാരന്‍. അവസാനമായി ഡിവില്യേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്കായി പാഡണിഞ്ഞത് 2018ലായിരുന്നു. എന്നാല്‍ ആ ഇടവേളയും നിരന്തരം കളിക്കാതെ ഇരിക്കുന്നതൊന്നും താരത്തിന്റെ ബാറ്റിംഗ് മികവിനെ തെല്ലും ബാധിച്ചിട്ടില്ല. അതേസമയം ഡിവില്യേഴ്‌സ് തന്റെ ദേശീയ ടീമിലേക്ക് ഒരു തിരിച്ചുവരവിന് തയ്യാറെടുക്കുന്നതായാണ് പുതിയ സൂചനകള്‍. ദക്ഷിണാഫ്രിക്കന്‍ പരിശീലകനായ മാര്‍ക്ക് ബൗച്ചറുമായി ഇതേക്കുറിച്ച് ഡിവില്യേഴ്‌സ് ചര്‍ച്ചകള്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കെതിരായ മത്സര ശേഷം തന്റെ മനസിലുള്ളത് എന്താണെന്ന് ഡിവില്യേഴ്‌സ് തുറന്നു പറയുകയുണ്ടായി. ആരാധകര്‍ക്ക് ആവേശം പകരുന്നതായിരുന്നു താരത്തിന്റെ വാക്കുകള്‍.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||