തുർക്കി ക്രിപ്റ്റോ കറൻസി നിരോധിച്ചു: ബിറ്റ്‌കോയിൻ മൂല്യം 4 ശതമാനം ഇടിഞ്ഞു

2021-04-17 By Admin

തുര്‍ക്കി കേന്ദ്ര ബാങ്ക് ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് ബിറ്റ്‌കോയിന്റെ മൂല്യം നാലു ശതമാനം ഇടിഞ്ഞു. മറ്റ് ക്രിപ്‌റ്റോ കറന്‍സികളായ എതേറിയം, എക്‌സ്ആര്‍പി എന്നിവയുടെ മൂല്യത്തില്‍ 6 മുതല്‍ 12 ശതമാനവും കുറവുണ്ടായി. എല്ലാ ക്രിപ്‌റ്റോ ആസ്തികളുടെ ഇടപാടുകളും തുര്‍ക്കിയില്‍ നിരോധിച്ചിട്ടുണ്ട്. ഉത്പന്നങ്ങള്‍ വാങ്ങുന്നതിനോ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായോ നേരിട്ടോ അല്ലാതേയോ ക്രിപ്‌റ്റോ കറന്‍സികള്‍ ഉപയോഗിക്കുന്നതും വിലക്കിയിട്ടുണ്ട്. നിരോധിച്ച കറന്‍സികളുമായി ഇടപാടു നടത്തുമ്പോള്‍ കനത്ത നഷ്ടമുണ്ടായേക്കാമെന്നും അതുകൊണ്ട് ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വിനിമയം ഉടന്‍ നിര്‍ത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുുണ്ട്. 

റോള്‍സ് റോയ്‌സിന്റെയും ലോട്ടസ് കാറുകളുടെയും തുര്‍ക്കിയിലെ വിതരണക്കാരായ റോയല്‍ മോട്ടോഴ്‌സ് ക്രിപ്‌റ്റോകറന്‍സി ഈയാഴ്ചയാണ് സ്വീകരിക്കാന്‍ തുടങ്ങിയത്. അതിനുപിന്നാലെയാണ് നിയമം വഴി ക്രിപ്‌റ്റോ ഇടപാടുകള്‍ തുര്‍ക്കി നിരോധിച്ചത്. തുര്‍ക്കിയിലെ ക്രിപ്‌റ്റോ വിപണിക്ക് വന്‍തിരിച്ചടിയായി സര്‍ക്കാര്‍ തീരുമാനം. നിരവധി രാജ്യങ്ങൾ ക്രിപ്റ്റോ കറൻസി നിരോധനവുമായി മുന്നോട്ടു പോവുകയാണ്.

BREAKING NEWS
ഒമിക്രോണിനെതിരെ ജാഗ്രത കൂട്ടാൻ കേരളം: കോവിഡ് അവലോകന യോഗം ഇന്ന് || ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഡ്രൈവർ തൂങ്ങിമരിച്ച നിലയിൽ || സിപിഎം നേതാവിന്റെ വീടിനു നേരെ ഗുണ്ടാ ആക്രമണം: വീട് അടിച്ചു തകർത്തു || യുഎപിഎ കേസ്: അപ്പീൽ പരിഗണിക്കേണ്ടത് ഡിവിഷൻ ബെഞ്ചെന്ന് ഹൈക്കോടതി || വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാൻ കൂട്ടുനിന്ന ആധാരമെഴുത്തുകാരൻ അറസ്റ്റിൽ || സംയുക്ത കിസാൻ മോർച്ചയുടെ നിർണായക യോഗം ഇന്ന് || ബിനീഷ് കോടിയേരി കുറ്റവാളിയാണെന്ന് പറയാൻ കഴിയില്ല: തെളിവില്ലെന്ന് കർണാടക ഹൈക്കോടതി || മോഡലുകളുടെ മരണം: ഹാർഡ് ഡിസ്ക് കണ്ടെടുക്കാൻ കായലിൽ പരിശോധനക്ക് പോലീസ് || സപ്ലൈകോ മരുന്നുവില കുറയ്ക്കും: ഇൻസുലിന്റെ വില 24 ശതമാനം കുറക്കുമെന്നും മന്ത്രി || മന്ത്രിസഭാ പുനഃസംഘടന: രാജസ്ഥാനിൽ ഗെലോട്ട് മന്ത്രിസഭയിൽ 15 പുതുമുഖങ്ങൾ ||